, testing: Individual
Results for "Individual"
ലോകം ബഹുമാനിക്കുന്ന പൊന്നാനീടെ പുലിക്കുട്ടി..!

Sri. ഇ .ശ്രീധരൻ,..

ഇന്ന് ഭാരതം  എറ്റവും അത്ഭുതാദരങ്ങളോടെ മാത്രം പറയുന്ന ഒരു പേര്.

1956 ൽ കാകിനദ എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് സിവിൽ എഞ്ചിനിയരിoഗിൽ ബിരുദമെടുത്ത് 1962ൽ റെയിൽവേയിൽ ഒരു സാധാരണ എഞ്ചിനിയറായി കയറുമ്പോൾ, ഈ പൊന്നാനിക്കാരനെ കാത്ത് ഒരു മഹാരാജ്യത്തിന്റെ ചില ഭാഗധേയങ്ങൾ ഉണ്ടന്ന് ആരും പ്രതീക്ഷിച്ചില്ല.

1964 ൽ തമിഴ് നാടിനെയും രാമെശ്വരത്തെയും നിലo പരിശാക്കിയ ചുഴലിക്കൊടുങ്കാറ്റിൽ, രാമെശ്വരത്തെക്കുള്ള പാമ്പൻ പാലം പൂർണമായി തകർന്നു...  ഒരു തീവണ്ടിയടക്കം ഒലിച്ച് പോയി... ആ പാലം ആറുമാസം കൊണ്ട് പൂർവസ്ഥിതിയിലാക്കാനുള്ള ചുമതല,  യുവാവായ ശ്രീധരനിൽ വന്നു ചേർന്നു...

തകർന്നെങ്കിലും, കേടുപറ്റാതെ മുങ്ങിക്കിടന്ന പില്ലറുകൾ, മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ വീണ്ടെടുത്ത് പാലം പുനർനിർമിച്ചത് 45 ദിവസം കൊണ്ട്...  മാലോകർ വാപൊളിച്ച് നിന്ന ആ മഹാദൗത്യം, ഇന്നും രാമേശ്വരത്ത് തലയുയർത്തി നിൽക്കുന്നു...

പിന്നീട്,  കൊൽകത്ത മെട്രോ നിർമാണത്തിന്റെയും ചുമതല അദ്ദേഹം കൃത്യസമയത്ത് പൂർത്തിയാക്കി.... അതുകൊണ്ട് തന്നെ, അദ്ദേഹത്തെ തന്നെ കൊങ്കണ്‍ പദ്ധതി ഏല്പിക്കാൻ  റയിൽവേ മന്ത്രിയായ ജോർജ് ഫെർണാണ്ടാസ്സിനു രണ്ടാമതൊന്ന് ആലോചിക്കാനില്ലായിരുന്നു....

സാധാരണ രീതിയിൽ നടപ്പാക്കിയാൽ, അൻപത് കൊല്ലം കൊണ്ട് പോലും പൂർതിയാകില്ല  എന്നുറപ്പുള്ള പദ്ധതിക്ക് വേണ്ടി, റയിൽവേ മന്ത്രാലയത്തിൽ നിന്ന് മാറി കൊങ്കണ്‍ റയിൽവേ കോർപറേഷൻ രൂപീകരിച്ചു. ബോണ്ടുകളും, കടപ്പത്രങ്ങളുമിറക്കി വൻ തോതിൽ ധനസമാഹരണം ആരംഭിച്ചു. 736 കിലൊമീറ്റർ നീളമുള്ള പദ്ധതിയുടെ നിർമാണം 1990ൽ  ആരംഭിച്ചു...
എട്ട് വർഷമായിരുന്നു കാലാവധി...

ഏത് പദ്ധതി വന്നാലും, പരിസ്ഥിതി വാദവും, കപട മാനുഷികതാ വാദവുമായി വരുന്ന കൂട്ടർ ഇവിടയുമുണ്ടായിരുന്നു.  ഗോവയിലും കർണാടകയിലും,  ബസ് ലോബിയുടെ സ്പോണ്‍സർഷിപ്പോടെ കത്തോലിക്ക സഭയായിരുന്നു പ്രക്ഷോഭത്തിന്റെ ചുക്കാൻ പിടിച്ചത്...  കാര്യങ്ങൾ മുൻകൂട്ടി കണ്ട ശ്രീധരൻ, അതെല്ലാം മുളയിലെ നുള്ളി.  മുൻകൂറായി നഷ്ടപരിഹാരം കൊടുത്ത് കൊണ്ട് സ്ഥലമെറ്റെടുക്കൽ വേഗത്തിലാക്കി....

1500 ലധികം പാലങ്ങൾ,  നൂറോളം വൻ തുരങ്കങ്ങൾ, മലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വൻ വയടക്ടുകൾ... അങ്ങിനെ, മൂന്ന് ഷിഫ്റ്റുലായി പണി തകർത്ത് മുന്നേറി. ഒട്ടു മിക്ക സ്ഥലങ്ങളിലും ഗതാഗത സൗകര്യം പോലുമില്ലായിരുന്നു... എഞ്ചിനിയർമാരും, തൊഴിലാളികളും  കൂലിപ്പണിക്കാരുമെല്ലാം ലേബർ ക്യാമ്പുകളിൽ താമസിച്ച്,  താത്കാലിക ക്യാന്ടീനുകളിൽ ഭക്ഷണം കഴിച്ച് ചരിത്രമെഴുതിക്കൊണ്ടിരുന്നു.... മലയിടിചിലുകളും, മഴയുമൊന്നും അവിടെ വിഷയമായില്ല....
ഈ പാതയിലെ പത്ത് തുരങ്കങ്ങൾ, അതുവരെ ഇന്ത്യയിൽ നിർമിച്ച എറ്റവും വലിയതിനേക്കാൾ വലുതാണ്. ‌ എല്ലാ തുരങ്കങ്ങളും കൂടി ചേർത്ത് വെച്ചാൽ 80 കിലോമീടരിലധികമുണ്ടാകും,  രത്നഗിരിക്കപ്പുറമുള്ള പനവേൽ വയടക്ടിന്റെ എറ്റവും വലിയ തൂണിനു ,കുത്തബ് മിനാറിനെക്കാൾ ഉയരമുണ്ട്... ഗോവയിലെ മാണ്ടോവി നദിയിലെ പാലത്തിനടിയിലൂടെ, ചെറു കപ്പലുകൾക്ക് വരെ കടന്നുപോകാം... എറ്റവും വലിയ വെല്ലുവിളി ഉയർത്തിയത്, മൃദു മണ്ണ് നിറഞ്ഞ മലകളിലൂടെയുള്ള തുരങ്ക നിർമാണമാണ്. തുരക്കുന്തോറും ഇടിഞ്ഞ്‌ വീണുകൊണ്ടിരുന്ന തുരങ്കങ്ങളിൽ അനേകം ജീവിതങ്ങൾ പൊലിഞ്ഞു. പ്രത്യേകിച്ച്, ഗോവയിലെ പെർണം തുരങ്കത്തിൽ.

അന്ന് ഉണ്ടായിരുന്ന ഒരു സാങ്കേതിക വിദ്യക്കും, ഈ വെല്ലുവിളി അതിജീവിക്കാനായില്ല. ഒടുവിൽ, തുരക്കുന്നതിനോടൊപ്പo, കോണ്ക്രീറ്റ് പമ്പ് ചെയ്ത് കയറ്റി, തുരങ്കത്തിന്റെ നീളത്തിൽ ഒരു ഒരു കോണ്ക്രീറ്റ് പാറ ഉണ്ടാക്കി, അത് തുരന്നെടുത്തു തുരങ്കമാക്കി.

ലോകത്തിലാദ്യം ഈ വിദ്യ വിജയകരമായി നടത്തിയത് കൊങ്കണ്‍ പദ്ധതിയിലാണ് ....
ഈ വൻ പദ്ധതിയുടെ സാമ്പത്തിക ലാഭം നോക്കി വെള്ളമിറക്കിയവരെ ഒരു കളിയും ശ്രീധരൻ അനുവദിച്ചില്ല. ശ്രീധരനെ കൊങ്കണ്‍ റെയിൽവേയിൽ നിന്ന് മാറ്റാൻ,  ശ്രമിച്ചപ്പോൾ,  പോർടർമാർ മുതൽ ഉന്നതോദ്യോഗസ്ഥർ വരെ ജോലി നിർത്തിവെച്ചു. അവസാനo, എല്ലാ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും അതിജീവിച്ച്,  1998 ജനുവരി 26 നു തന്നെ കൊങ്കണിലൂടെ ആദ്യ തീവണ്ടി കൂകിപ്പാഞ്ഞു...

ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യയിൽ നടന്ന നടന്ന എറ്റവും വലിയ റയിൽവേ പദ്ധതി..... ലോകത്തിലെ തന്നെ എറ്റവും ദുഷ്കരമായ ഭൂപ്രക്രുതിയിലൂടെ, നമ്മുടെ നാട്ടിൽ യാഥാർഥ്യമാകുന്നത് ,ലോകo. നോക്കി നിന്നു....

കൃത്യസമയത്ത് പണിതീർത്ത ദൽഹി മെട്രോക്ക് ശേഷം, മലയാളിയുടെ യാത്രാ സംസ്കാരത്തെ പുനർനിർവചിക്കാൻ, 80 ന്റെ യുവത്വത്തോടെ Sri. ശ്രീധരൻ നമ്മുടെയിടയിൽ ഊര്ജസ്വലതയോടെ ഓടിനടക്കുന്നു ....
ഇപ്പോഴും, ഓരോ കൊങ്കണ്‍ യാത്രയിലും, തുരങ്കങ്ങളിലെ അവസാനിക്കാത്ത ഇരുളുകളിലൂടെ പായുമ്പോൾ, വയടക്ടുകളുടെ മുകളിലൂടെ മേഘമാലകളെ തലോടി പോകുമ്പോൾ.... അറിയാതെ തല കുനിച്ച് പോകുന്നു....

ദേവഗoഗയെ ഭൂമിയിലെത്തിച്ച ഭഗീരഥ തുല്യനായ കർമ്മയോഗിയുടെ മുൻപിൽ...  മനുഷ്യപ്രയത്നത്തിനു മുൻപിൽ ഒരു വെല്ലുവിളികളും തടസ്സമല്ല എന്ന് തെളിയിച്ച നിശ്ചയ ദാർഡ്യങ്ങൾക്ക് മുൻപിൽ ....

Admin Friday, 12 February 2016