Results for
"Ponnani"
പൊന്നാനി പോലീസ് സ്റ്റേഷന് മുന്നിലെ വാഹനങ്ങൾ വീണ്ടും പഴയപടിതന്നെ..
പൊന്നാനി-ചാവക്കാട് ദേശീയപാതയിലെ പൊന്നാനി പോലീസ് സ്റ്റേഷന് മുന്നില്‍ വീണ്ടും വാഹനങ്ങള കുന്നുകൂടി. നേരത്തെ ഇവിടെ നിന്നും നീക്കിയ വാഹനങ്ങള്‍
പോലീസ് സ്റ്റേഷന് പരിസരത്തുനിന്ന് നൂറ് മീറ്റര്‍ അകലെ ആനപ്പടി പെട്രോള്‍പമ്പിന് മുന്നിലായി കുറ്റിപ്പുറം-പുതുപൊന്നാനി നിര്‍ദിഷ്ട ദേശീയപാതയോരത്താണ് ഇട്ടിരുന്നത്.. ദേശീയപാതയുടെ പണികൾ പുരോഗമിക്കുന്നതിനാൽ അവിടെയുള്ള വാഹനങ്ങള്‍ ലേലത്തിൽ വിറ്റൊഴിവാക്കിയിരുന്നു.
എന്നാലിപ്പോൾ പോലീസ് സ്റ്റേഷന് പരിസരത്ത് വാഹനങ്ങള്‍ പഴയപടി കൂട്ടിയിട്ട അവസ്ഥയാണുള്ളത്. ഇതുമൂലം പാമ്പ് ഉള്‍പ്പടെ യുള്ള ക്ഷുദ്രജീവികളുടെ താവളമായി പരിസരം മാറിയിരിക്കുന്നു.. ഇത് പരിസരവാസികള്‍ക്കും വഴിയത്രക്കാർക്കും വലിയബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
ഫോട്ടോ/റിപ്പോർട്ട്: മുഹമ്മദ് നവാസ് കൊടംബിയകം
ശോചനീയമായ പൊന്നാനിയുടെ മത്സ്യ മാംസ മാർക്കറ്റുകൾ.. ആധുനിക വല്‍ക്കരിക്കാനുള്ള നടപടികളിലേക്ക്...
പൊന്നാനി നഗരസഭ 35 മത് വാർഡിൽ ആവിക്കുളത്ത് സ്ഥിതി ചെയ്യുന്ന മുനിസിപ്പൽ മത്സ്യ-മാംസ മാർക്കറ്റുകൾ പത്തു വർഷത്തോളമായി ശോചനീയാവസ്ഥയിലാണ്..
ഇത്രയും കാലം ലൈസൻസ് പുതുക്കാനോ വാടക പിരിക്കാനോ അറ്റകുറ്റപണികൾ നടത്താനോ അധികൃതർ മിനക്കെട്ടിട്ടില്ല. അഞ്ചുപേർ ഉണ്ടായിരുന്ന അറവുശാലയിൽ ഇപ്പോൾ രണ്ടുപേർ മാത്രമാണുള്ളത് . മത്സ്യ മാർക്കറ്റിന്റെതും സമാന സ്ഥിതിയാണ്.
മത്സ്യ മാംസ മാർക്കറ്റുകൾ ആധുനികവൽക്കരിക്കാനുള്ള പദ്ധതികൾ അടുത്ത നഗരസഭ ബജറ്റിൽ ഉൾപ്പെടുത്തി വേഗത്തിൽ ആരംഭിക്കും എന്ന് സ്ഥലം കൌൺസിലറും പ്രതിപക്ഷ നേതാവുമായ നിസാർ "നമ്മുടെ പൊന്നാനി"യെ
അറിയിച്ചു.
റിപ്പോർട്ട് : മുഹമ്മദ് നവാസ് കോടംബിയകം
അയിരൂരിലെ സംഘർഷം : വർഗീയവൽക്കരിക്കാൻ ശ്രമം
അയിരൂരിലെ ക്ഷേത്രോൽസവത്തോടനുബന്ധിച്ചുണ്ടായ സംഘർഷം വർഗീയ വൽക്കരിക്കാൻ സംഘ് പരിവാർ സംഘടനകളുടെ ആസൂത്രിത ശ്രമം .ഇതിന്റെ ഭാഗമായി ഹിന്ദു ഐക്യവേദി വിഷയം ആളിക്കത്തിക്കാനാണ് ശ്രമം .ഇത് മതേതര വിശ്വാസികൾ തിരിച്ചറിയണം .
അയിരൂരിലെ പുന്നുള്ളി ഭദ്രകാളി ക്ഷേത്രത്തിലെ ഉൽസവത്തിനാണ് സംഘർഷമുണ്ടായത്. രണ്ട് പ്രദേശത്തുകാർ തമ്മിലുണ്ടായ സംഘർഷത്തെ വർഗീയവൽക്കരിച്ച് ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനാണ് സംഘ് പരിവാർ സംഘടനകൾ ശ്രമിക്കുന്നത് .
ഒരു വിഭാഗം ക്ഷേത്രം തകർത്തു എന്നും നിലവിളക്ക് തകർത്തു എന്ന വ്യാജ പ്രചരണങ്ങളാണ് ഇവർ നടത്തുന്നതെന്ന് പോലിസ് പറഞ്ഞു .കാഴ്ചവരുന്നതിനിടയിൽ ബൈക്കുമായി എത്തിയ മുജീബിനെയും സുഹൃത്ത് നിഥിനെയും ഒരു വിഭാഗം ക്രൂരമായി മർദ്ധിച്ചതാണ് സംലീഷങ്ങളുടെ തുടക്കം . അതിന് പകരം വീട്ടാൻ സുഹൃത്തുക്കളെയും കൂട്ടിയെത്തിയ സംഘം അമ്പലപ്പറമ്പിൽ കണ്ണിൽ കണ്ടവരെയല്ലാം അടിച്ചോടിക്കുകയായിരുന്നു .പലതും അടിച്ച് തകർത്തു .ഈ ആക്രമണത്തിൽ ഉത്സവത്തിന് ഉയർത്തിയ കൊടി താഴെ വീണു .ആൽത്തറയിലെ നിലവിളിക്കും വീണു .ഇതാണ് ക്ഷേത്രം തകർക്കാൻ ശ്രമിച്ചതായി കാണിച്ച് ഒരു വിഭാഗം വ്യാജ പ്രചരണം നടത്തുന്നത് . പൂരം കാണാനെത്തിയ എരമംഗലം സ്വദേശിയുടെ ഓട്ടോ കത്തിച്ചു .കച്ചവടക്കാരിൽ പലരെയും തല്ലിയോടിച്ചു .തണ്ണിത്തുറയിൽ നിന്നെത്തിയ ഒരു കൂട്ടം ആളുകളാണ് ആക്രമണത്തിന് പിന്നിൽ . ആക്രമത്തിൽ പങ്കാളിയായ 4 പേരേ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട് .
പ്രാദേശികമായി ഉണ്ടായ സംഘർഷത്തിൽ രാഷ്ട്രിയ പാർട്ടികൾക്ക് നേരിട്ട് പങ്കില്ലെന്നാണ് അന്വേഷണത്തിൽ മനസ്സിലായതെന്ന് തിരൂർ ഡി വൈ എസ് പി വേണുഗോപാൽ പറഞ്ഞു .ഇതിന്റെ മറ പിടിച്ച് വർഗീയ പ്രചരണം നടത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
ഉൽസവത്തിനോടനുബന്ധിച്ചുണ്ടായ സംഘർഷം വർഗീയ വൽക്കരിക്കാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമം മുളയിലെ നുള്ളിക്കളയണമെന്ന് സി.പി എം. ,കോൺഗ്രസ് ,ലീഗ് ,ജനതാദൾ ,എസ് ഡി പി ഐ താങ്ങിയ പാർട്ടികളുടെ ഭാരവാഹികൾ പറഞ്ഞു .
കഴിഞ്ഞ ഒന്നര മാസത്തിനിടയിൽ പൊന്നാനി താലൂക്കിൽ ഉണ്ടായ എല്ലാ പൂരങ്ങളിലും പ്രാദേശികമായ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട് . മഞ്ചേരിയിൽ സി പി എം പ്രവർത്തകരെ ആർ എസ് എസുകാർ മർദ്ധിച്ചവശരാക്കിയിരുന്നു . ക്ഷേത്രങ്ങളിലെ കാഴ്ച കൊണ്ട് വരുന്നതും മറ്റും രാഷ്ട്രീയ പാർട്ടികൾ ഇടപെട്ട് നടത്താൻ തുടങ്ങിയതാണ് സംഘർഷങ്ങൾ വർധിക്കാൻ കാരണം .
അയിരൂരിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പുറത്ത് നിന്നെത്തിയ സംഘ്പരിവാർ പ്രവർത്തകരാണ് വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നത്.ഇന്നലെ പോലീസിന്റെ സാന്നിധ്യത്തിൽ നടന്ന സർവകക്ഷി യോഗത്തിൽ സംഭവങ്ങളെ വർഗീയ വൽക്കരിക്കാൻ ശ്രമിച്ച സംഘ്പരിവാർ നേതാക്കന്മാർ കനത്ത വിമർശനമാണ് നേരിട്ടത് . നമ്മുടെ നാടിന്റെ ഐക്യം തകർക്കാൻ ആരെയും അനുവദിക്കരുത് .പ്രാദേശികമായി എല്ലാ പൂരങ്ങൾക്കിടയിലും ഉണ്ടാകുന്ന സംഘർഷങ്ങൾ പോലുള്ള ഒന്നാണ് ഇവിടെയും സംഭവിച്ചത് .ഇതിനെ വർഗീയ വർഗീയവൽക്കരിക്കരുത് .നാടിന്റെ സമാധാനം കളയരുത് .
Faqrudheen Panthavor
പൊന്നാനിയിൽ U D F സ്ഥാനാർത്ഥിയായി യൂത്ത് കോൺഗ്രസ് നേതാവ് സിദ്ധീഖ് പന്താവൂരിന് സാധ്യത
കോൺഗ്രസിൽ ഇനിയും പൊന്നാനിയിൽ ആര് മൽസരിക്കണമെന്ന് പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല . അജയ്മോഹന്റെ സാധ്യത മങ്ങുന്ന വാർത്തകളാണ് ലഭിക്കുന്നത് .സുധീരൻ നോമിനിയായി പൊന്നാനിയിൽ ഗ്രൂപ്പിനതീതനായ സിദ്ധിഖ് പന്താവൂരിനെ മൽസരിപ്പിക്കാൻ ശക്തമായ സമ്മർദ്ധമുണ്ട് .
യൂത്ത് കോൺഗ്രസ് സെക്രട്ടറികൂടിയായ സിദ്ധിഖ് പൊന്നാനി തിരിച്ചുപിടിക്കുമെന്നാണ് സുധീരന്റെ വാദം .
കോൺഗ്രസിലെ ഉൾപ്പോര് ഇനിയും തീർന്നിട്ടില്ലെന്നാണ് മനസ്സിലാകുന്നത് .
പൊന്നാനിയിൽ ആർഎസ്എസ് അക്രമം..
സിപിഐ(എം) ജില്ല കമ്മിറ്റി അംഗം ടി.എം സിദ്ദീഖിന്റെ സഹോദരിയുടെ മകനും Dyfi പ്രവർത്തകനുമായ സഖാവ് മുജീബിനെ ആർഎസ്എസുകാർ വെട്ടി പരിക്കേൽപിച്ചത്..തലയിൽ സാരമായ പരിക്കുണ്ട്..
പ്രദേശത്ത് കഴിഞ്ഞ കുറച്ച് കാലങ്ങളായി അക്രമം അഴിച്ച് വിട്ട് സംഘർഷ ഭൂമിയാക്കാനുള്ള ശ്രമത്തിലാണ് ആർഎസ്എസ്..പൊന്നാനിയിലെ പ്രമുഖ കോൺഗ്രസ്സ് നേതാവിന്റെ സംരക്ഷണവും ഇവർക്കുണ്ട്..അത് കൊണ്ട് തന്നെ പോലിസും നിഷ്ക്രിയരാണ്..
കേരളത്തിന്റെ പല ഭാഗങ്ങളിലായി ഇലക്ഷൻ അടുപ്പിച്ച് സിപിഎമ്മിനെതിരെ അക്രമം അഴിച്ച് വിട്ട് പാർട്ടിയുടെ ചെറുത്ത് നിൽപ്പ് പോലും ഉയർത്തി കാണിച്ച് അക്രമകാരികളാക്കി ചിത്രീകരിക്കാനുള്ള UDF-BJP കൂട്ടുകെട്ടിന്റെ ഗൂഢതന്ത്രമാണ് പൊന്നാനിയിലും നടക്കുന്നത് എന്നാണു ആരോപണം
ന്യൂ ജെൻ വിദ്യാർത്ഥികൾക്ക് ഹൈടെക്ക് ശൌച്യാലയങ്ങൾ പൊന്നാനിയിലും
പൊന്നാനി നിയോജക മണ്ഡലത്തിലെ ഗവ ഹയർ സെക്കണ്ടറി സ്ക്കൂളുകളിൽ 'ഇ - ഷി ടോയ്ലറ്റുകൾ' നിർമ്മിക്കുന്നതിനായി പി ശ്രീരാമകൃഷ്ണൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 42 ലക്ഷം രൂപ അനുവദിച്ചു .
വിദ്യാലയങ്ങളിൽ നവീന രീതിയിലുള്ള ശൌച്യാലയങ്ങൾ നിർമ്മിക്കുന്നതിന്റെ ആദ്യ പടി തൃക്കാവ് ഗവ ഹയർ സെക്കണ്ടറി സ്ക്കൂളിലാണ് ആരംഭിക്കുന്നത് . തുടർന്ന് മാറഞ്ചേരി , വെളിയങ്കോട് തുടങ്ങി മണ്ഡലത്തിലെ എല്ലാ സ്ക്കൂളുകളിലും പദ്ധതി പ്രാബല്യത്തിൽ വരും . ഷി - ടോയ്ലറ്റിന് 3.25 ലക്ഷവും ഇ - ടോയ്ലറ്റിന് 2.75 ലക്ഷവുമാണ് എസ്റ്റിമേറ്റ് .
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ ഉദ്ഘാടനം നടത്താതെ വിദ്യാർത്ഥികൾക്കായി തുറന്നു കൊടുക്കാനാണ് സാധ്യതയെന്നറിയുന്നു ...
റിപ്പോർട്ട് - ഫോട്ടോ : മുഹമ്മദ് നവാസ് കോടംബിയകം
ബിയ്യം തൂക്കുപാലം അപകടാ വസ്ഥയിൽ
പൊന്നാനി ബിയ്യം തൂക്കുപാലം പൂർണ്ണമായി തകർന്ന അവസ്ഥയിൽ... പാലത്തിലെ മിക്ക ഷീറ്റുകളും തുരുംബെടുത്ത് ഇളകുന്ന നിലയിലാണ്.. പാലത്തിലൂടെ നടക്കുന്നവർ ഏതുനിമിഷവും താഴെ പോകും എന്ന അവസ്ഥയിലാണ് നടക്കുന്നത്.
ബിയ്യം കായൽ കാണാൻ വരുന്നവരും നാട്ടുകാരും ഉൾപ്പടെ ദിവസേന നൂറുകണക്കിന് പേർ യാത്രചെയ്യുന്ന തൂക്കുപാലം ഈ അവസ്ഥയിൽ പൊട്ടിപൊളിഞ്ഞു കിടന്നിട്ടും.. താൽക്കാലികമായെങ്കിലും പാലത്തിലൂടെയുള്ള യാത്ര നിർത്തിവെക്കാനോ ..പാലത്തിന്റെ അറ്റകുറ്റ പണികൾ നടത്താനോ ബന്ധപ്പെട്ടവർ തയ്യാറാവുന്നില്ല എന്നത് തീർത്തും ഖേദകരമാണ്/വലിയ അനാസ്ഥയാണ്.. ഇനിയൊരു അപകടം നടന്നാൽ മാത്രമേ അധികാരികളുടെ കണ്ണ് തുറക്കൂ എങ്കിൽ..... അത് പടിവാതിൽക്കൽ എത്തി എന്ന് ഓർമ്മിപ്പിക്കുന്നു..
ഫോട്ടോ/റിപ്പോർട്ട് : സന്ദീപ് പൊന്നാനി
ദേശീയ പാത വികസനം തിരഞ്ഞെടുപ്പിന് ശേഷം
ജനകീയ പ്രതിഷേധത്തെ തുടർന്ന് പാതി വഴിയില്‍ നിരത്തിവച്ച ദേശീയപാത വികസനം പുനരാരംഭിക്കാൻ നടപടികളുമായി മലപ്പുറം ജില്ലാ ഭരണ കൂടം രംഗത്ത്.
2013 ല്‍ പാലപ്പെട്ടി കാപ്പിരിക്കാട് നിന്നാരംഭിച്ച വികസന നടപടികൾ പലതവണ ജനകീയ പ്രക്ഷോഭങ്ങളാൽ നിരത്തി വച്ചിരുന്നു .എന്നാൽ കുട്ടിപ്പുരതെതിയ സ്ഥലമേറ്റെടുക്കൽ നടപടിക്കെതിരെ അതി ശക്തമായ ജനരോഷം പുരപ്പെട്ടതോടെയാണ് ജില്ലാ ഭരണകൂടം രംഗതെത്തിയത്.
ഇപ്പോൾ രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം നിർത്തിവച്ച നടപടികൾ പുനരാരംഭിക്കാൻ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം ജില്ലാ ഭരണകൂടം തയ്യാറായിരിക്കുകയാണ്.
എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ തിരഞ്ഞെടുപ്പിന് ശേഷം നടപടികള പുനരാരംബികാമെന്നാണ് പുതിയ തീരുമാനം
പൊന്നാനി-കുറ്റിപ്പുറം ദേശീയ പാത KSRTC സമയക്രമം
പൊന്നാനി കുറ്റിപ്പുറം പുതിയ ദേശീയപാത New NH 17 ലെ വിവിധ റൂട്ടുകളിലേക്കുള്ള KSRTC സമയക്രമം...
മഊനത്തുൽ ഇസ്ലാം സഭയുടെ പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം നാളെ
മഊനത്തുൽ ഇസ്ലാം സഭയുടെ പുതിയ കെട്ടിടത്തിന്റെ ഉൽഘാടനo നാളെ
(18-1 - 2016) ന് രാവിലെ 11 മണിക്കു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉൽഘാടനo ചെയ്യപ്പെടും.
ഗുലാം അലിക്കായ് പൊന്നാനിയിൽ നാളെ ഗാന - കാവ്യ -ഗസൽ സായാഹ്നം ഒരുക്കുന്നു

വർഗ്ഗീയ ഫാഷിസ്റ്റുകൾ വിലക്ക് കൽപിച്ച ലോക പ്രശസ്ത ഗസൽ സംഗീതജ്ഞൻ ഗുലാം അലിയ്ക്കു കേരളം വരവേൽപ്പ് നൽകുമ്പോൾ,
പൊന്നാനിയുടെ മതേതര മനസ്സും അതിനൊപ്പം നിൽക്കുന്നു. നാളെ പൊന്നാനിയിൽ ഗുലാം അലിക്ക് പിന്തുണയേകി ഗാന _ കാവ്യ -ഗസൽ സായാഹ്നം ഒരുക്കുന്നു . "ഗുലാം അലി പാടട്ടെ, സ്നേഹപ്പൂക്കൾ വിടരട്ടെ" എന്ന മുദ്രാവാക്യമുയർത്തി, പൊന്നാനിയിലെ സാംസ്കാരിക കൂട്ടായ്മയായ സഹൃദയ സൗഹൃദ സംഘമാണ് , നാളെ നാല് മണിയ്ക്ക് പൊന്നാനി അഴിമുഖത്ത്, പൊന്നാനിയിലെ സകല ഗായകരെയും ഉൾപ്പെടുത്തി ഒരു ഗാന-കാവ്യ-ഗസൽ സായാഹ്നം സംഘടിപ്പിക്കുന്നത് . പൊന്നാനി അഴിമുഖത്താണ് ഗസൽ കാവ്യ കൂട്ടായ്മ സംഘടിപ്പിക്കുന്നത് .
നമ്മുടെ ഇഷ്ടങ്ങളിലേക്കും താൽപര്യങ്ങളിലേക്കും ഒരു വിഷസർപ്പത്തെ പ്പോലെ ഇഴഞ്ഞെത്തുന്ന ഫാഷിസം, ഗുലാം അലിയുടെ ദിവ്യസംഗീതത്തിലും മതത്തിന്റെയും ദേശത്തിന്റെയും അതിരുകൾ സൃഷ്ടിക്കുകയാണ്. ഇത്തരം സങ്കുചിതത്വങ്ങളെ പ്രതിരോധിക്കേണ്ടത് മാനവികതയിൽ വിശ്വസിക്കുന്നവരുടെ ചുമതലയാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് സഹൃദയ സൗഹൃദ സംഘം ഗുലാം അലിയെ സ്വാഗതം ചെയ്തു കൊണ്ട് ഈ ഫാഷിസ്റ്റ് വിരുദ്ധ സർഗാത്മക പ്രതിരോധ സംഗമം സംഘടിപ്പിക്കുന്നത്
കുറ്റിപ്പുറം - ചമ്രവട്ടം ജങ്ങ്ഷൻ ദേശീയപാത 22 നു തുറക്കും
നിർമാണം പൂര്‍ത്തിയായ കുറ്റിപ്പുറം - ചമ്രവട്ടം ജങ്ങ്ഷൻ ദേശീയപാത ജനുവരി 22 നു മുഖ്യമന്ത്രി നാടിനു സമർപിക്കുമെന്നു സ്ഥലം MLA ശ്രീരാമകൃഷ്ണൻ അറിയിച്ചു.
രണ്ടു ഘട്ടങ്ങളിലായി നിര്‍മിക്കുന്ന ദേശീയപാതയുടെ ആദ്യ ഘട്ട ഉദ്ഘാടനമാനിത്.രണ്ടാം ഘട്ടം ചമ്രവട്ടം ജങ്ങ്ഷൻ മുതൽ പുതു പൊന്നാനി വരെയുള്ള പാതയുടെ നിര്‍മാണം ദ്രുത ഘതിയിൽ പുരോഗമിക്കുകയാണ്.
20 വര്‍ഷം മുന്‍പ് ഭൂമിയേറ്റെടുക്കൽ നടന്ന കുറ്റിപ്പുറം പാലം മുതൽ ചമ്രവട്ടം ജങ്ങ്ഷൻ വരെയുള്ള റോഡിൻറെ പണിയാണ് പൂര്തീകരിചിരിക്കുന്നത്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി ആരംബിചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ പണി നീണ്ടു പോവുകയായിരുന്നു.സമയ ഭാന്ധിത മായി പണി പൂര്തീകരിക്കാൻ കഴിയാതെ വന്നപ്പോൾ National Highway authority പണി അനിശ്ചിത കാലതെക് നിർത്തി വച്ചു.അങ്ങിനെ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഏറ്റെടുക്കയും സംസ്ഥാന ഫണ്ടിൽ നിന്ന് പണി പൂര്തീകരിക്കാൻ തയ്യരവുകയുമായിരുന്നു.സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമായിരുന്നു ഇത്.
കേരള കൻസ്ട്രസ്ക്ഷൻ കോർപറേഷൻ ആണ് നിറമാണ പ്രവർത്തികൾ നടത്തുന്നത്.സ്ഥലത്തെ മണ്ണിനു ഈര്പാം കൂടുതലായതിനാൽ മൂന്നു പാളികളിലായി കയറ മാറ്റു വിരിച്ചു കൊണ്ടാണ് പ്രവർത്തികൾ നടത്തിയത്.
നിര്‍മാണം സംസ്ഥാന സർക്കാർ ഏറ്റെടുത്തത് MLA ശ്രീരാമകൃഷ്ണൻ,KT ജലീൽ ,MP ET മുഹമ്മദ് ബഷീര്‍ എന്നിവരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമായാണ്.
ഗതാഗത൦ സുഗമമാക്കുന്നതിന് വേണ്ടി കുറ്റിപ്പുറത്ത് റൌണ്ട് എബൗട്ടും,അയംഗലം ,ചമ്രവട്ടം എന്നീ ജങ്ങ്ഷൻ ഉകളിൽ ഡിവൈഡറുകളും സ്ഥാപിച്ചിട്ടുണ്ട്.മാത്രമല്ല ചമ്രവട്ടം ജങ്ങ്ഷൻ ൽ കെൽട്രോണിന്റെ സഹായത്തോടെ സിഗ്നലുകളും ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു.
രണ്ടാംഘട്ട നിര്‍മാണ പ്രവർത്തികൾ നടുന്ന പള്ളപ്രം-പുതുപൊന്നാനി പാതയിൽ കനോലി കനാലിനു കുറുകെയുള്ള പാലത്തിന്റെയും സംസ്ഥാന പാതയിൽ മേല്പാലത്തിന്റെയും നിര്‍മാണ പ്രവർത്തികൾ അതി വേഗത്തിൽ പുരോഗമിക്കുകയാണ്.ഏകദേശം 18 മാസം കൊണ്ട് നിര്‍മാണ പ്രവർത്തികൾ എല്ലാം തന്നെ പൂർത്തിയാക്കാമെന്നാണ് അതികൃതർ കരുതുന്നത്.
പൊന്നാനി വലിയ പള്ളിയിലെ ഹുബ്ബു നബി കോണ്ഫെരൻസ് എം എൽ എ ഉദ്ഘാട നം ചെയ്തു
s]m-¶m\nþ h-en-b-Pp-amA-¯v ]-Ån-bn-se ZÀ-kv hn-ZymÀ-°n Iq-«m-bv-abpw ,an-kv-_m-lp lp-Zm Ìp-Uâv-kv A-tkm-kn-tb-j\pw kw-bp-à-am-bn s]m-¶m-\n h-en-b]-Ån Pp-amA-¯v ]-cn-kc-¯v lp-ºp¶-_n tIm¬-^-d³kpw C-i hn-cp¶pw kw-L-Sn-¸n-¨p. Fw.FÂ.F ]n.{io-cm-a-Ir-jv-W³ D-Zv-LmS-\w sN-bvXp.
B-ßo-b-X h-c-p-W§n-b B-[p\n-I km-l-N-cy-§-fn C-kveman-I ZÀ-i-\-§-fp-sS {]k-àn h-À-²n-¨p-h-cn-I-bm-sW¶pw A-Xp-\n-e-\nÀ-¯m k-aq-l-¯n-sâ A-\n-hm-cy _m-[y-X-bm-sW-¶pw A-t±-lw D-Zv-Lm-S-\ {]-kw-K-¯n ]-dªp.
D-kv-Xm-Zv k-¿n-Zv l-_o-_v Xp-dm-_v A-Ê-Jm-^n X-e¸m-d A-²y-£-X h-ln¨p. s]m-¶m-\n a-JvZqw Fw.]n ap-¯p-t¡m-b X§Ä, hn.sk-bv-Zv ap-l½-Zv X§Ä, A-Ðp-ka-Zv A-lvk-\n sh-fn-ap¡v, D-aÀ CÀ-^m³ Im-an k-Jm-^n tN-e{¼, k-¿n-Zv km-Zn-Jv A-en Xp-dm-_v k-Jm-^n X-e-¸m-d, sI.Fw ap-l½-Zv Imknw tIm-b, ]n.sk-bv-Zp-«n am-ÌÀ, ]n.sI.Fw Ip-ªp ap-l-½-Zv, \n-jm-Zv a-lvf-cn ao-\-§mSn, Xzm-l A-Ðp a-Po-Zv ]-d-¸qÀ k-¿n-Zv P-Av-^À i-co-^v Xp-dm-_v ]-Ån¡Â, A-Ðpà _mJ-hn C-¿m-Sv F-¶n-hÀ kw-km-cn¨p.
പൊന്നാനിയിൽ ഗതാഗത നിയന്ത്രണം
പൊന്നാനി : പൊന്നാനി കൊച്ചിൻ കനാലിനു കുറുകയുള്ള പാലത്തിന്റെയും അപ്പ്രോച്ച് റോഡിന്റെയും പ്രവര്‍ത്തിയോട് അനുബന്ധിച്ച് പതിനൊന്നു മുതൽ പണി പൂർത്തിയാകുന്നത് വരെ ഉറൂബ് നഗർ മുതൽ പള്ളപ്രം വരെ ദേശീയ പാതയിൽ ഗതാഗതം നിയന്ത്രണം ഏർപെടുത്തിയതായി ദേശീയ പാത വിഭാഗം എഞ്ചിനീയർ അറിയിച്ചു.