, testing: Kerala
Results for "Kerala"
പൊന്നാനി പോലീസ് സ്റ്റേഷന് മുന്നിലെ വാഹനങ്ങൾ വീണ്ടും പഴയപടിതന്നെ..
പൊന്നാനി-ചാവക്കാട് ദേശീയപാതയിലെ പൊന്നാനി പോലീസ് സ്റ്റേഷന് മുന്നില്‍ വീണ്ടും വാഹനങ്ങള കുന്നുകൂടി. നേരത്തെ ഇവിടെ നിന്നും നീക്കിയ വാഹനങ്ങള്‍
പോലീസ് സ്റ്റേഷന്‍ പരിസരത്തുനിന്ന് നൂറ് മീറ്റര്‍ അകലെ ആനപ്പടി പെട്രോള്‍പമ്പിന് മുന്നിലായി കുറ്റിപ്പുറം-പുതുപൊന്നാനി നിര്‍ദിഷ്ട ദേശീയപാതയോരത്താണ് ഇട്ടിരുന്നത്.. ദേശീയപാതയുടെ പണികൾ പുരോഗമിക്കുന്നതിനാൽ അവിടെയുള്ള വാഹനങ്ങള്‍ ലേലത്തിൽ വിറ്റൊഴിവാക്കിയിരുന്നു. 

എന്നാലിപ്പോൾ പോലീസ് സ്റ്റേഷന്‍ പരിസരത്ത് വാഹനങ്ങള്‍ പഴയപടി കൂട്ടിയിട്ട അവസ്ഥയാണുള്ളത്. ഇതുമൂലം പാമ്പ് ഉള്പ്പടെ യുള്ള ക്ഷുദ്രജീവികളുടെ താവളമായി പരിസരം മാറിയിരിക്കുന്നു.. ഇത് പരിസരവാസികള്‍ക്കും വഴിയത്രക്കാർക്കും വലിയബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
ഫോട്ടോ/റിപ്പോർട്ട്‌: മുഹമ്മദ് നവാസ് കൊടംബിയകം

Admin Sunday, 20 March 2016
ശോചനീയമായ പൊന്നാനിയുടെ മത്സ്യ മാംസ മാർക്കറ്റുകൾ.. ആധുനിക വല്ക്കരിക്കാനുള്ള നടപടികളിലേക്ക്...
പൊന്നാനി നഗരസഭ 35 മത് വാർഡിൽ ആവിക്കുളത്ത് സ്ഥിതി ചെയ്യുന്ന മുനിസിപ്പൽ മത്സ്യ-മാംസ മാർക്കറ്റുകൾ പത്തു വർഷത്തോളമായി ശോചനീയാവസ്ഥയിലാണ്.. 
ഇത്രയും കാലം ലൈസൻസ് പുതുക്കാനോ വാടക പിരിക്കാനോ അറ്റകുറ്റപണികൾ നടത്താനോ അധികൃതർ മിനക്കെട്ടിട്ടില്ല. അഞ്ചുപേർ ഉണ്ടായിരുന്ന അറവുശാലയിൽ ഇപ്പോൾ രണ്ടുപേർ മാത്രമാണുള്ളത് . മത്സ്യ മാർക്കറ്റിന്റെതും സമാന സ്ഥിതിയാണ്. 
മത്സ്യ മാംസ മാർക്കറ്റുകൾ ആധുനികവൽക്കരിക്കാനുള്ള പദ്ധതികൾ അടുത്ത നഗരസഭ ബജറ്റിൽ ഉൾപ്പെടുത്തി വേഗത്തിൽ ആരംഭിക്കും എന്ന് സ്ഥലം കൌൺസിലറും പ്രതിപക്ഷ നേതാവുമായ നിസാർ "നമ്മുടെ പൊന്നാനി"യെ
അറിയിച്ചു.
റിപ്പോർട്ട്‌ : മുഹമ്മദ്‌ നവാസ് കോടംബിയകം

Admin
അയിരൂരിലെ സംഘർഷം : വർഗീയവൽക്കരിക്കാൻ ശ്രമം
അയിരൂരിലെ ക്ഷേത്രോൽസവത്തോടനുബന്ധിച്ചുണ്ടായ സംഘർഷം വർഗീയ വൽക്കരിക്കാൻ സംഘ് പരിവാർ സംഘടനകളുടെ ആസൂത്രിത ശ്രമം .ഇതിന്റെ ഭാഗമായി ഹിന്ദു ഐക്യവേദി വിഷയം ആളിക്കത്തിക്കാനാണ് ശ്രമം .ഇത് മതേതര വിശ്വാസികൾ തിരിച്ചറിയണം .

അയിരൂരിലെ പുന്നുള്ളി ഭദ്രകാളി ക്ഷേത്രത്തിലെ ഉൽസവത്തിനാണ് സംഘർഷമുണ്ടായത്. രണ്ട് പ്രദേശത്തുകാർ തമ്മിലുണ്ടായ സംഘർഷത്തെ വർഗീയവൽക്കരിച്ച് ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനാണ് സംഘ് പരിവാർ സംഘടനകൾ ശ്രമിക്കുന്നത് . 

ഒരു വിഭാഗം ക്ഷേത്രം തകർത്തു എന്നും നിലവിളക്ക് തകർത്തു എന്ന വ്യാജ പ്രചരണങ്ങളാണ് ഇവർ നടത്തുന്നതെന്ന് പോലിസ് പറഞ്ഞു .കാഴ്ചവരുന്നതിനിടയിൽ ബൈക്കുമായി എത്തിയ മുജീബിനെയും സുഹൃത്ത് നിഥിനെയും ഒരു വിഭാഗം ക്രൂരമായി മർദ്ധിച്ചതാണ് സംലീഷങ്ങളുടെ തുടക്കം . അതിന് പകരം വീട്ടാൻ സുഹൃത്തുക്കളെയും കൂട്ടിയെത്തിയ സംഘം അമ്പലപ്പറമ്പിൽ കണ്ണിൽ കണ്ടവരെയല്ലാം അടിച്ചോടിക്കുകയായിരുന്നു .പലതും അടിച്ച് തകർത്തു .ഈ ആക്രമണത്തിൽ ഉത്സവത്തിന് ഉയർത്തിയ കൊടി താഴെ വീണു .ആൽത്തറയിലെ നിലവിളിക്കും വീണു .ഇതാണ് ക്ഷേത്രം തകർക്കാൻ ശ്രമിച്ചതായി കാണിച്ച് ഒരു വിഭാഗം വ്യാജ പ്രചരണം നടത്തുന്നത് . പൂരം കാണാനെത്തിയ എരമംഗലം സ്വദേശിയുടെ ഓട്ടോ കത്തിച്ചു .കച്ചവടക്കാരിൽ പലരെയും തല്ലിയോടിച്ചു .തണ്ണിത്തുറയിൽ നിന്നെത്തിയ ഒരു കൂട്ടം ആളുകളാണ് ആക്രമണത്തിന് പിന്നിൽ . ആക്രമത്തിൽ പങ്കാളിയായ 4 പേരേ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട് .

പ്രാദേശികമായി ഉണ്ടായ സംഘർഷത്തിൽ രാഷ്ട്രിയ പാർട്ടികൾക്ക് നേരിട്ട് പങ്കില്ലെന്നാണ് അന്വേഷണത്തിൽ മനസ്സിലായതെന്ന് തിരൂർ ഡി വൈ എസ് പി വേണുഗോപാൽ പറഞ്ഞു .ഇതിന്റെ മറ പിടിച്ച് വർഗീയ പ്രചരണം നടത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . 

ഉൽസവത്തിനോടനുബന്ധിച്ചുണ്ടായ സംഘർഷം വർഗീയ വൽക്കരിക്കാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമം മുളയിലെ നുള്ളിക്കളയണമെന്ന് സി.പി എം. ,കോൺഗ്രസ് ,ലീഗ് ,ജനതാദൾ ,എസ് ഡി പി ഐ താങ്ങിയ പാർട്ടികളുടെ ഭാരവാഹികൾ പറഞ്ഞു . 

കഴിഞ്ഞ ഒന്നര മാസത്തിനിടയിൽ പൊന്നാനി താലൂക്കിൽ ഉണ്ടായ എല്ലാ പൂരങ്ങളിലും പ്രാദേശികമായ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട് . മഞ്ചേരിയിൽ സി പി എം പ്രവർത്തകരെ ആർ എസ് എസുകാർ മർദ്ധിച്ചവശരാക്കിയിരുന്നു . ക്ഷേത്രങ്ങളിലെ കാഴ്ച കൊണ്ട് വരുന്നതും മറ്റും രാഷ്ട്രീയ പാർട്ടികൾ ഇടപെട്ട് നടത്താൻ തുടങ്ങിയതാണ് സംഘർഷങ്ങൾ വർധിക്കാൻ കാരണം . 

അയിരൂരിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പുറത്ത് നിന്നെത്തിയ സംഘ്പരിവാർ പ്രവർത്തകരാണ് വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നത്.ഇന്നലെ പോലീസിന്റെ സാന്നിധ്യത്തിൽ നടന്ന സർവകക്ഷി യോഗത്തിൽ സംഭവങ്ങളെ വർഗീയ വൽക്കരിക്കാൻ ശ്രമിച്ച സംഘ്പരിവാർ നേതാക്കന്മാർ കനത്ത വിമർശനമാണ് നേരിട്ടത് . നമ്മുടെ നാടിന്റെ ഐക്യം തകർക്കാൻ ആരെയും അനുവദിക്കരുത് .പ്രാദേശികമായി എല്ലാ പൂരങ്ങൾക്കിടയിലും ഉണ്ടാകുന്ന സംഘർഷങ്ങൾ പോലുള്ള ഒന്നാണ് ഇവിടെയും സംഭവിച്ചത് .ഇതിനെ വർഗീയ വർഗീയവൽക്കരിക്കരുത് .നാടിന്റെ സമാധാനം കളയരുത് . 


Faqrudheen Panthavor

Admin
പൊന്നാനിയിൽ U D F സ്ഥാനാർത്ഥിയായി യൂത്ത് കോൺഗ്രസ് നേതാവ് സിദ്ധീഖ് പന്താവൂരിന് സാധ്യത
കോൺഗ്രസിൽ ഇനിയും പൊന്നാനിയിൽ ആര് മൽസരിക്കണമെന്ന് പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല . അജയ്മോഹന്റെ സാധ്യത മങ്ങുന്ന വാർത്തകളാണ് ലഭിക്കുന്നത് .സുധീരൻ നോമിനിയായി പൊന്നാനിയിൽ ഗ്രൂപ്പിനതീതനായ സിദ്ധിഖ് പന്താവൂരിനെ മൽസരിപ്പിക്കാൻ ശക്തമായ സമ്മർദ്ധമുണ്ട് .

യൂത്ത് കോൺഗ്രസ് സെക്രട്ടറികൂടിയായ സിദ്ധിഖ് പൊന്നാനി തിരിച്ചുപിടിക്കുമെന്നാണ് സുധീരന്റെ വാദം . 

കോൺഗ്രസിലെ ഉൾപ്പോര് ഇനിയും തീർന്നിട്ടില്ലെന്നാണ് മനസ്സിലാകുന്നത് .

Admin Saturday, 19 March 2016
പൊന്നാനിയിൽ ആർഎസ്‌എസ്‌ അക്രമം..

സിപിഐ(എം) ജില്ല കമ്മിറ്റി അംഗം ടി.എം സിദ്ദീഖിന്റെ സഹോദരിയുടെ മകനും Dyfi പ്രവർത്തകനുമായ സഖാവ്‌ മുജീബിനെ ആർഎസ്‌എസുകാർ വെട്ടി പരിക്കേൽപിച്ചത്‌..തലയിൽ സാരമായ പരിക്കുണ്ട്‌..
പ്രദേശത്ത്‌ കഴിഞ്ഞ കുറച്ച്‌ കാലങ്ങളായി അക്രമം അഴിച്ച്‌ വിട്ട്‌ സംഘർഷ ഭൂമിയാക്കാനുള്ള ശ്രമത്തിലാണ്‌ ആർഎസ്‌എസ്‌..പൊന്നാനിയിലെ പ്രമുഖ കോൺഗ്രസ്സ്‌ നേതാവിന്റെ സംരക്ഷണവും ഇവർക്കുണ്ട്‌..അത്‌ കൊണ്ട്‌ തന്നെ പോലിസും നിഷ്‌ക്രിയരാണ്‌..
കേരളത്തിന്റെ  പല ഭാഗങ്ങളിലായി ഇലക്ഷൻ അടുപ്പിച്ച്‌ സിപിഎമ്മിനെതിരെ അക്രമം അഴിച്ച്‌ വിട്ട്‌ പാർട്ടിയുടെ ചെറുത്ത്‌ നിൽപ്പ്‌ പോലും ഉയർത്തി കാണിച്ച്‌ അക്രമകാരികളാക്കി ചിത്രീകരിക്കാനുള്ള UDF-BJP കൂട്ടുകെട്ടിന്റെ ഗൂഢതന്ത്രമാണ്‌ പൊന്നാനിയിലും നടക്കുന്നത്‌ എന്നാണു ആരോപണം 

Admin
ന്യൂ ജെൻ വിദ്യാർത്ഥികൾക്ക് ഹൈടെക്ക് ശൌച്യാലയങ്ങൾ പൊന്നാനിയിലും
പൊന്നാനി നിയോജക മണ്ഡലത്തിലെ ഗവ ഹയർ സെക്കണ്ടറി സ്ക്കൂളുകളിൽ 'ഇ - ഷി ടോയ്ലറ്റുകൾ' നിർമ്മിക്കുന്നതിനായി പി ശ്രീരാമകൃഷ്ണൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 42 ലക്ഷം രൂപ അനുവദിച്ചു . 

വിദ്യാലയങ്ങളിൽ നവീന രീതിയിലുള്ള ശൌച്യാലയങ്ങൾ നിർമ്മിക്കുന്നതിന്റെ ആദ്യ പടി തൃക്കാവ് ഗവ ഹയർ സെക്കണ്ടറി സ്ക്കൂളിലാണ് ആരംഭിക്കുന്നത് . തുടർന്ന് മാറഞ്ചേരി , വെളിയങ്കോട് തുടങ്ങി മണ്ഡലത്തിലെ എല്ലാ സ്ക്കൂളുകളിലും പദ്ധതി പ്രാബല്യത്തിൽ വരും . ഷി - ടോയ്ലറ്റിന് 3.25 ലക്ഷവും ഇ - ടോയ്ലറ്റിന് 2.75 ലക്ഷവുമാണ് എസ്റ്റിമേറ്റ് .


 തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ ഉദ്ഘാടനം നടത്താതെ വിദ്യാർത്ഥികൾക്കായി തുറന്നു കൊടുക്കാനാണ് സാധ്യതയെന്നറിയുന്നു ...

റിപ്പോർട്ട്‌ - ഫോട്ടോ : മുഹമ്മദ്‌ നവാസ് കോടംബിയകം



Admin Monday, 7 March 2016
മണികിലുക്കം നിലച്ചു...
പ്രശസ്ത സിനിമാതാരം കലാഭവൻ മണി അന്തരിച്ചു.
,45 വയസ്സായിരുന്നു.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കൊച്ചിൻ കലാഭവനിലൂടെ ഹാസ്യനടനായി വെള്ളിത്തിരയിൽ അരങ്ങേറിയ മണി തുടർന്ന്‌ സൗത്ത് ഇന്ത്യയിലെ തന്നെ മികച്ച നടനായി വളരുകയായിരുന്നു. നായക പ്രാധാന്യമുള്ള വേഷങ്ങളും വില്ലൻ കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള ചുരുക്കം ചില നടൻമാരിൽ ഒരാളായിരുന്നു. സ്വതസിദ്ധമായ ചിരിയിലൂടെയും നാടൻ പാട്ടുകളിലൂടെയും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാനും മണിക്കായി. തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.നിരവധി ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

Admin Sunday, 6 March 2016