, testing: Poetry
Results for "Poetry"
'ഇതൊരു പ്രണയകാവ്യമല്ല' @Czonediaries...
നീ അറിഞ്ഞോ..?
നമ്മൾ  പ്രണയത്തിലാണത്രേ..!!
പലരും പറഞ്ഞ് പറഞ്ഞ് കേട്ടതാണ്..
ഇതുവല്ലതും നീ  അറിയുന്നുണ്ടോ..?
നാലുചുവരുകൾക്കുള്ളിൽ തളച്ചിടേണ്ട ഒന്നല്ല ജീവിതമെന്നും, നേരിനെ നെഞ്ചോട് ചേർത്ത് പിടിക്കണം  എന്നും പറഞ്ഞത് നീയാണ്.
നട്ടെല്ല് നിവർത്തിനടക്കാനും,
തെറ്റിനെ തെറ്റെന്ന് വിളിച്ചു പറയാനും പഠിപ്പിച്ചത് നീയാണ്.
എല്ലാ ചോദ്യങ്ങള്ക്കും നിനക്ക് ഉത്തരമുണ്ടല്ലോ...!!
പറയൂ നാം തമ്മിൽ പ്രണയത്തിലാണോ ...?
നിന്റെ മെയ്യില്‍ വെളുപ്പ് തേടി ഞാൻ നടന്നിട്ടില്ല,എന്റെ കവിളിലെ തുടുപ്പ് തേടി നീയും.
നാം കൺകളിൽ, പരസ്പരം കണ്ടത്
നമ്മെത്തന്നെ ആയിരുന്നലോ, ലഹരിയല്ലലോ...?
നാം പറഞ്ഞതെല്ലാം ഇന്നലെകളിലെ നഷ്ടങ്ങളെക്കുറിച്ചായിരുന്നു.
ഇന്നിന്റെ വേവലാതികളായിരുന്നു.
നാളെയുടെ ആകുലതകളായിരുന്നു..
പ്രതീക്ഷകളും പരിഭവങ്ങളുമായിരുന്നു...!!
എന്നിട്ടും അവർ പറയുന്നു  നാം തമ്മിൽ പ്രണയതിലാണേന്ന്...!
നമ്മുടെ ആശയങ്ങൾ ഒന്നായിരുന്നു,
അതുതന്നെയാണ് നമ്മെ ചേർത്ത് വെച്ചത്‌.
നിശബ്ദരാക്കാന്‍ അവർ തുനിഞ്ഞപ്പോഴും
പൊരുതിനില്ക്കാൻ നമുക്ക് താങ്ങായത്...!
അവർ പ്രണയമെന്നെഴുതുമ്പോൾ,
നമുക്ക് പോരാട്ടമെന്ന് വായിക്കാം...
പ്രണയിക്കുന്നവർ പോരാളികളത്രേ..!
പ്രഭാതങ്ങൾ പ്രതീക്ഷകളുടെതാണ്..
അസ്തമയങ്ങൾ അലതല്ലി കൊഴിഞ്ഞിടട്ടെ!
നടക്കാം നമുക്ക് നാട്യങ്ങളില്ലാതെ,  
നീ പറയും പോലെ,നമ്മെ നമ്മളായ് കാണുന്നിടത്തേയ്ക്ക്..
അങ്ങകലേക്ക് അലാസ്കയിലേക്ക്..!!
ഇനിയെങ്കിലും നീ പറയൂ...
നാം തമ്മിൽ പ്രണയത്തിലാണോ..??
നമ്മുടെത് മാത്രമായ നമുക്ക് നാം എന്ന പേര് തന്നെ ധാരാളമല്ലേ...!!

#Apz

Admin Tuesday, 19 January 2016
തിരിച്ചറിവ്!
അമ്മ പതിവായി തലയില്‌ തേച്ചുതന്നിരുന്ന രസനാദി പൊടിക്ക്യാണോ  അവളുടെ മുടിയിഴകളിൽ എന്നും കാണുമായിരുന്ന ചെമ്പകപ്പൂകള്ക്കണോ കൂടുതൽ സുഗന്ധമെന്ന് അന്നും എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല...

 

Admin Friday, 15 January 2016
വേണ്ടതു തന്നെ..!
പറന്നുയരണം അപ്പൂപ്പൻ
 താടി പോലെ ഒരു നാൾ
ഉയരങ്ങൾ തേടണം...
മേഘങ്ങൾക്ക് ഇടയിലായൊരു
കൂട് പണിയണം..
ആ കൂട്ടിനിളം ചൂടിൽ സ്വപ്നങ്ങൾക്ക് അടയിരിക്കണം...  പടവുകൾഒക്കെയും നെയ്തെടുക്കണം
അലയണം.. സ്വയമറിയണം.. ഉരുകണം..ഉണരണം.. തണുത്തുറയണം.
ശേഷം മഴയായ് പെയ്യണം.
നിന്നിലേക്കാർദ്രമായ്‌ പതിയണം.
നിൻ കവിളിലൂടോഴുകണം.
കണ്ണുനീരിൽ കലരണം..
ചുണ്ടുകൾ പുണരണം.
നിന്റെ ചൂടെല്ക്കണം..
അറിയാതെ അകലണം..വിടനല്കണം.
പിന്നെ പതിയ്യെ മണ്ണിൽ പടരണം
തുള്ളിയായ് പലതായ് തെറിച്ചുവീഴണം.
ഒന്നായൊഴുകണം.. പുതിയ പാതകൾ തേടണം..

Admin Monday, 11 January 2016