, testing: cine
Results for "cine"
സണ്ണിലിയോൺ ഇന്ന് കേരളത്തിൽ...
ബോളിവുഡിലെ താരറാണിമാരും ചൂടൻ രംഗങ്ങൾ കൊണ്ട് ലോകമെമ്പാടും ആരാധകരുമുള്ള സണ്ണി ലിയോണും ബിബാഷ ബസുവും കേരളത്തിൽ എത്തുകയാണ്.തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന വനിത സെറാ അവാർഡ് നിശയിൽ പങ്കെടുക്കാനാണ് ചൂടൻ ന്യത്തചുവടുകളുമായി ഇരുവരും എത്തുന്നത്. മോളിവുഡിലേയും കോളിവുഡിലേയും പ്രമുഖ താരങ്ങളുടെ സാന്നിദ്ധ്യവും ചടങ്ങിന് മാറ്റേകും. വനിത ഫിലിം അവാർഡിൽ പ്യഥ്വിരാജാണ് മികച്ച നടൻ, മികച്ച നടി പാർവ്വതി.ജനപ്രിയ താരങ്ങളായി നിവിൻ പോളിയേയും നമിത പ്രമോദിനേയും തിരഞ്ഞെടുത്തു.
Watch video 

Admin Sunday, 21 February 2016
കണ്ണാടിയുമായി ഇനി ഗോപകുമാർ എത്തില്ല... ആ ശബ്ദം ഇനിയില്ല
ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ ഇൻ ചീഫും മുതിർന്ന മാധ്യമ പ്രവർത്തകനും ആയ ടി.എൻ ഗോപകുമാർ (58) അന്തരിച്ചു .വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഏറെ നാളയി ചികിത്സയിലായിരുന്ന അദ്ദേഹം, ഇന്ന് പുലർച്ചെ 4 മണിയോട് കൂടി ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. വൈകിട്ട് അഞ്ചിന് അന്ത്യകർമ്മങ്ങൾ തൈക്കാട്ട് ശാന്തികവാടത്തിൽ വെച്ച് നടക്കും.
കണ്ണാടി എന്ന ദൃശ്യമാധ്യമപരിപാടിയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ അദ്ദേഹം, കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

Admin Friday, 29 January 2016
ഇനി രണ്ടോ മൂന്നോ ചിത്രങ്ങള്‍ മാത്രം: ആരാധകരെ ഞെട്ടിച്ച് മോഹന്‍ലാല്‍
ഇനി മുതൽ വര്‍ഷത്തില്‍ രണ്ടോ മൂന്നോ ചിത്രങ്ങളില്‍ മാത്രമേ അഭിനയിക്കൂ എന്ന  തീരുമാനത്തില്‍ മലയാളത്തിന്റെ താരരാജാവ്  ഭരത് മോഹന്‍ലാല്‍. മികച്ച കഥയും തിരക്കഥയും കഥാപാത്രവുമാണെങ്കിൽ  മാത്രമേ  ഡേറ്റ് കൊടുക്കുകയുള്ളു എന്ന തീരുമാനം ആണ്  2016 ന്റെ തുടക്കത്തില്‍ മോഹന്‍ലാല്‍ എടുത്തിരിയ്ക്കുന്നത് .  മലയാളത്തില്‍ മാത്രമല്ല, മറ്റ് ഭാഷകളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും മോഹന്‍ലാല്‍ തീരുമാനിച്ചിട്ടുണ്ട്  . ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ഒരു താരം , എന്ന നിലയില്‍ മലയാളത്തില്‍ മാത്രം നില്‍ക്കുന്നത് മറ്റ് ഭാഷകളിലുളള ആരാധകരെ നിരാശപ്പെടുന്നതാണ് . ആയതിനാൽ  തന്നെ എല്ലാ ഭാഷകളിലും നിന്നുള്ള തിരക്കഥകള്‍ കേള്‍ക്കാനും മോഹന്‍ലാല്‍ തീരുമാനിചിരിക്കുന്നു . ഈ വര്‍ഷം  രണ്ട് തെലുങ്ക് ചിത്രങ്ങളിലാണ് മോഹന്‍ലാല്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.  ഒന്ന് ജുനിയര്‍ എന്‍ടിആര്‍ നായകനായ ചിത്രവും മറ്റൊന്നിന്റെ ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ് . അഞ്ച് സിനിമകളെങ്കിലും കുറഞ്ഞത് മലയാളത്തില്‍ ഒരു വര്‍ഷം ചെയ്തിരുന്ന മോഹന്‍ലാല്‍  വര്ഷം 2 ചിത്രം മാത്രമേ ഇനി ചെയ്യൂ എന്ന തീരുമാനം കൈകൊണ്ടത്  മലയാളി ആരാധകരെ ഞെട്ടിച്ചിരിയ്ക്കുകയാണ്.
 മലയാളത്തില്‍ സംവിധായകര്‍ മോഹന്‍ലാലിനോട് കഥ പറയാന്‍ ക്യൂവിലാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ പുലി മുരുകന്റെ അവസാന ഷെഡ്യൂളിലാണ് താരം ഇപ്പോൾ . മെയ് 1ന് ചിത്രം റിലീസാകും എന്ന് പ്രതീക്ഷിക്കുന്നു . അതിന് ശേഷം പ്രിയദര്‍ശന്‍ ചിത്രം "ഒപ്പം"ചെയ്യും പിന്നെ മേജര്‍ രവിയുടെ "വാര്‍ 1971", ജിബു ജേക്കബ് ചിത്രവും മോഹന്‍ലാല്‍ ഏറ്റിട്ടുണ്ട്..

മലയാള സിനിമയില്‍ ഏറ്റവുംഅധികം ആരാധകരുളളതും  കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനുമാണ് മോഹന്‍ലാല്‍. 2013 ഡിസംബറില്‍ ഇറങ്ങിയ ദൃശ്യത്തിന്റെ 60 കോടിയെന്ന റെക്കോര്‍ഡ് കളക്ഷന്‍ ഇതുവരെ അരും മറികിടന്നിട്ടില്ല..  അത് കഴിഞ്ഞ് ഇറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളോന്നും വേണ്ടത്ര വിജയം നേടിയിട്ടുമില്ല .സിനിമകളിലെല്ലാം മോഹന്‍ലാല്‍ തന്റെ വേഷം ഗംഭീരമാക്കിയിരുന്നെങ്കിലും കഥ തിരഞ്ഞെടുക്കുന്നതില്‍ പരാജയപ്പെടുന്നത് കൊണ്ടാണ് ഇത് സംഭവിച്ചത് എന്നാണ് വിലയിരുത്തല്‍.  കഥകളും കഥാപാത്രങ്ങളും ഇനി വിശദമായി പഠിച്ചതിന് ശേഷം മാത്രമേ സിനിമകള്‍ ഏറ്റെടുക്കുകയുള്ളു എന്ന അദ്ദേഹത്തിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നവരാണ് അദ്ധേഹത്തിന്റെ പ്രേക്ഷകരില്‍ നല്ലൊരു വിഭാഗവും.


Admin Monday, 25 January 2016