മുസ്‍ലിം യുവാവിനെ കരിഓയില്‍ ഒഴിച്ച് തെരുവിലൂടെ നടത്തിയ ബജ്റംഗ് ദള്‍ നേതാവിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചുമത്തിയ ദേശീയ സുരക്ഷ നയം പ്രകാരമുള്ള കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദ് ചെയ്തു. മുസാഫിര്‍ നഗറിലെ ഷാംലിയില്‍ മുസ്‍ലിം യുവാവിന്‍റെ മുഖത്ത് കരി ഓയില്‍ ഒഴിച്ച ശേഷം തുടര്‍ച്ചയായി മര്‍ദിച്ച് തെരുവിലൂടെ നടത്തിയ കുറ്റത്തിന് അറസ്റ്റിലായ ബജ്‍റംഗ് ദള്‍ നേതാവ് വിവേക് പ്രേമിയുടെ രക്ഷക്കായാണ് കേന്ദ്ര ഇടപെടല്‍.
2015 ജൂണ്‍ മുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന പ്രേമിക്കെതിരെ മറ്റ് കേസുകളൊന്നുമില്ലെങ്കില്‍ മോചിപ്പിക്കാന്‍ സംസ്ഥാന ഭരണകൂടം ഇതോടെ നിര്‍ബന്ധിതമാകും.
2015 ജൂണ്‍ മുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന പ്രേമിക്കെതിരെ മറ്റ് കേസുകളൊന്നുമില്ലെങ്കില്‍ മോചിപ്പിക്കാന്‍ സംസ്ഥാന ഭരണകൂടം ഇതോടെ നിര്‍ബന്ധിതമാകും.
ഉത്തര്‍പ്രദേശ് ആഭ്യന്തര സെക്രട്ടറി, ഷാംലിയിലെ ജില്ല മജിസ്ട്രേറ്റ്, പ്രേമി നിലവില്‍ തടവില്‍ കഴിയുന്ന മുസഫര്‍നഗര്‍ ജില്ല ജെയില്‍ സൂപ്രണ്ട് എന്നിവരെ രേഖാമൂലം തീരുമാനം അറിയിച്ചിട്ടുണ്ട്. പ്രേമിക്കെതിരെ നിലവിലുള്ള കേസുകളില്‍ അന്വേഷണം തുടരാമെന്നും നീക്കുപോക്കുകള്‍ നിരീക്ഷണവിധേയമാക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുഹമ്മദ് റിയാസ് എന്ന യുവാവിനെ പ്രേമിയും സംഘവും ചേര്‍ന്ന് മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.പശുക്കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.



No comments