, testing: current issue
Results for "current issue"
മണികിലുക്കം നിലച്ചു...
പ്രശസ്ത സിനിമാതാരം കലാഭവൻ മണി അന്തരിച്ചു.
,45 വയസ്സായിരുന്നു.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കൊച്ചിൻ കലാഭവനിലൂടെ ഹാസ്യനടനായി വെള്ളിത്തിരയിൽ അരങ്ങേറിയ മണി തുടർന്ന്‌ സൗത്ത് ഇന്ത്യയിലെ തന്നെ മികച്ച നടനായി വളരുകയായിരുന്നു. നായക പ്രാധാന്യമുള്ള വേഷങ്ങളും വില്ലൻ കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള ചുരുക്കം ചില നടൻമാരിൽ ഒരാളായിരുന്നു. സ്വതസിദ്ധമായ ചിരിയിലൂടെയും നാടൻ പാട്ടുകളിലൂടെയും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാനും മണിക്കായി. തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.നിരവധി ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

Admin Sunday, 6 March 2016
Kerala breaking news; Trade unions calls for HARTHAL
Trade unions today called for dawn to desk 12 hours harthal in kerala on tomorrow, the first of March 2016, after the suicide of a union worker who allegedly faced notices and warnings from sales authorities. It has been reported that a native Tradeworker from Alappey named Sreekumar has been committed suicide after having faced notices  from sales tax department to pay about 16,0000 as tax on some property that he holds. Sreekumar was the owner of a shop named chitra stores in Ambalappuzha, Alappey district. the news needs further confirmations as the detailed news on the case is awaiting.

Admin Monday, 29 February 2016
അറിയുന്നുണ്ടോ കൂടംകുളത്തെ ഈ വിശേഷങ്ങള്..
കൂടങ്കുളം: ആഘോഷക്കമ്മറ്റികള്‍ എവിടെ?
---------------

രണ്ട്‌ വര്‍ഷം മുമ്പ്‌ ജനകീയ പ്രതിരോധങ്ങളെ തല്ലിത്തകര്‍ത്ത്‌ ആഘോഷപൂര്‍വ്വം രാജ്യത്തിന്‌ സമര്‍പ്പിച്ച കൂടങ്കുളം ആണവ നിലയം ഇക്കാലയളവില്‍ എത്രകണ്ട്‌ വൈദ്യുതി ഉത്‌പാദിപ്പിച്ചുവെന്ന്‌ ആരെങ്കിലും ഒന്നന്വേഷിച്ചാല്‍ നന്നായിരുന്നു. കമ്മീഷന്‍ ചെയ്‌ത കാലം തൊട്ട്‌ നിരവധി കാരണങ്ങള്‍ കൊണ്ട്‌ ആവര്‍ത്തിച്ച്‌ അടച്ചിടപ്പെട്ടുകൊണ്ടിരിക്കുന്ന നിലയം ലോകത്തില്‍ തന്നെ അപൂര്‍വ്വ മാതൃകയായിരിക്കുകയാണ്‌.

 System tripping എന്ന പേരില്‍ നിരന്തരമായി അടച്ചിടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ നിലയം turbine room ലേക്കുള്ള Steam Leak കാരണം ഫെബ്രുവരി നാലാം തീയ്യതി മുതല്‍ വീണ്ടും അടച്ചിട്ടിരിക്കുകയാണ്‌. പുറത്തുവരാത്ത പല ഗുരുതരമായ വീഴ്‌ചകളും ഈ നിലയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്‌. Control Rodകള്‍ താഴ്‌ത്തുന്നതില്‍ സംഭവിച്ച പിഴവുകളെത്തുടര്‍ന്ന്‌ അവയെ പൊതിഞ്ഞിരിക്കുന്ന Zirconium പാളികള്‍ തകര്‍ന്ന അവസ്ഥ വരെ കൂടങ്കുളത്തു സംഭവിച്ചിരിക്കുന്നു. ഗുരുതരമായ ഈ പ്രശ്‌നത്തെ നിസ്സാരവല്‍ക്കരിക്കാനാണ്‌ ഔദ്യോഗികശ്രമം...

Admin Friday, 12 February 2016
ഓപ്പറേഷൻ വിദ്യാലയ -Shadow പോലീസുമായി സർക്കാർ !
കേരള പോലീസിന്റെ
"ഓപ്പറേഷന്‍ വിദ്യാലയ'
100 ശമാനം വിജയത്തിലേക്ക്‌.

കൂടുതല്‍ മേഖലകളിലേക്ക്‌
വ്യാപിപ്പിക്കുന്നു.

വീട്ടില്‍ സ്‌ഥിരമായി വൈകിയെത്തു
ന്ന കുട്ടികളെക്കുറിച്ചും,
സ്‌കൂളില്‍ വരാതിരിക്കുന്ന കുട്ടികളെ
ക്കുറിച്ചും, വിവരം നല്‍കണമെന്ന്‌
പോലീസ്‌

തിയ്യറ്ററുകള്‍, പാർക്ക്‌, ഷോപ്പിംങ്ങ്‌
മാളുകള്‍, തിരക്കേറിയ നഗരങ്ങള്‍
എന്നിവിടങ്ങളില്‍ പോലീസിന്റെ
"നിഴല്‍' സാനിദ്ധ്യം.

കള്ള്‌, കഞ്ചാവ്‌, മയക്കുമരുന്ന്‌
തുടങ്ങിയവകള്‍, വില്‍ക്കുന്നതോ
വാങ്ങിക്കുന്നതോ, ശ്രദ്ധയില്‍ പെട്ടാല്‍
വിളിച്ചുപറയേണ്ട നമ്പർ👇

944 7374 194

സംശയാസ്‌പദമായ രീതിയില്‍
കറങ്ങിനടക്കുന്ന സ്‌കൂള്‍ വിദ്യാർത്ഥി
കളെ കണ്ടാല്‍ വിളിച്ചുപറയേണ്ട
നമ്പർ👇

944 7374 194

"പുതിയ തലമുറ' യെ ഒരു "യോ യോ'
സംസ്‌കാരത്തില്‍ നിന്നും
രക്ഷപ്പെടുത്താന്‍ പൊതുജനം
സഹകരിക്കണമെന്ന്‌ പോലീസ്‌.
————————————

Admin Saturday, 30 January 2016
മാഗി ന്യുഡിൽസ് വീണ്ടും പരിശോധനക് വിധെയമാകനമെന്ന് സുപ്രീം കോടതി
 ന്യൂഡല്‍ഹി: മാഗി നൂഡില്‍സ്‌ വീണ്ടും ഗുണനിലവാര പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന്‌ നെസ്‌ലെ ഇന്ത്യ. ബോംബെ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും നെസ്‌ലെ ഇന്ത്യ അറിയിച്ച. ബോംബെ ഹൈക്കോടതി വിധിയുടെ വിധിപ്പകര്‍പ്പ്‌ ലഭിച്ചാലുടന്‍ വീണ്ടും ഗുണനിലവാര പരിശോധന നടത്തുന്നതടക്കമുള്ള നടപടികളുമായി മൂന്നോട്ട്‌ പോകുമെന്നും നെസ്‌ലെ ഇന്ത്യ അറിയിച്ചു.



മാഗി നൂഡില്‍സ്‌ നിരോധിച്ചത്‌ ബോംബെ ഹൈക്കോടതി താല്‍ക്കാലികമായി പിന്‍വലിച്ചിരുന്നു. മാഗി ന്യുഡില്‍സ്‌ വീണ്ടും പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിന്‌ ആറാഴ്‌ചത്തെ ഇളവാണ്‌ കോടതി അനുവദിച്ചത്‌. പരിശോധന ഫലം പുറത്തു വരുന്നത്‌ വരെ മാഗി നൂഡില്‍സ്‌ വില്‍ക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.
അനാരോഗ്യകരമായ അളവില്‍ ലെഡ്‌, മോണോസോഡിയം ഗ്ലൂട്ടാമേറ്റ്‌ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ ഇവയുടെ വില്‍പ്പന രാജ്യവ്യാപകമായി നിരോധിച്ചത്‌. ജൂണ്‍ അഞ്ചിനായിരുന്നു മാഗിക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയത്‌. ഇതിനെതിരെ നെസ്‌ലെ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ്‌ കോടതി ഉത്തരവ്‌.

Admin Wednesday, 13 January 2016
സുഖകരമായ ഉറക്കത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
ഇന്നത്തെ കാലത്തു പലരും ഓഫിസും മറ്റു തിരക്കുകളുമൊക്കെ പൂർത്തിയാക്കി 
 എങ്ങനെയെങ്കിലും ഒന്നുകിടന്നാൽ  മതിയെന്നു കരുതിയായിരിക്കും താമസസ്ഥലത്തെത്തുക. ദിവസവും 6  മുതല്‍ 8  മണിക്കൂര്‍ വരെ  ഉറങ്ങണമെന്നൊക്കെ പറയുമെങ്കിലും ജോലിത്തരക്കും മറ്റും മൂലം ഇത് സാധിക്കാത്തവരാണ്  അധികവും. എന്നാല്‍ മുഴുവൻ  ദിവസവും ഊര്‍ജ്ജ്വസ്വലതയോടെ ആയിരിക്കണമെങ്കില്‍ ഉറക്കം വളരെ അത്ത്യാവിശ്യമാണ്. വളരെ കുറഞ്ഞ സമയത്തേക്കാണെങ്കില്‍പോലും സുഖകരമായ ഉറക്കം ആരും                         ആഗ്രഹിക്കും.ഇത്തരത്തില്‍ സുഖകരമായി ഉറങ്ങാന്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍. രാത്രിയിൽ  വൈകി വ്യായാമം ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കുന്നതിന് പ്രശ്നങ്ങൾ  സൃഷ്ടിക്കും.
http://www.newsbitlive.com/


ശരീരത്തില്‍  ഉപാപചയപ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടുന്നതും ഊഷ്മാവു വര്‍ധിക്കുന്നതും ശരീരത്തെ ഉണര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കും. അതുകൊണ്ട് ഉറക്കത്തിനു മുൻബ് വ്യായാമം വേണ്ടെന്ന്  ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല പിസ ബർഗർ  പോലുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുകയാണ് മറ്റൊരു കാര്യം. ഗ്യാസ്‌ അസിടിറ്റി  അസ്വസ്ഥതകള്‍ക്കു കാരണമാകുന്നതാണു രാത്രിയിലെ ഇത്തരം ഭക്ഷണ സാധനങ്ങൾ. ഏറെ പ്രധാനമായി രാത്രിയില്‍ ഉറങ്ങാൻ  നേരം ടിവിയോ സിനിമയോ കാണുന്നത് ഒഴിവാക്കണം.   കുറ്റൃത്യങ്ങളോ നാടകീയ നിമിഷങ്ങളോ കാണുന്നത് പള്‍സ് നിരക്ക് ഉയര്‍ത്തുകയും അസ്വാഭാവികമായ ഉറക്കത്തിനുള്ള സാധ്യത വർധിപിക്കുകയും  ചെയ്യും. കിടക്കാന്‍ നേരം ശാന്തമായി കിടക്കുകയാണ് വേണ്ടത്. ഓഫീസ് ജോലികള്‍ രാത്രിയിലേക്കു മാടിവേക്കതിരിക്കുകയാണ്  ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. രാത്രിയില്‍ ജോലി ചെയ്യുന്നതു മാനസിക സമ്മര്‍ദം വര്‍ധിപ്പിക്കുന്നതും ഉറക്കം നഷ്ട്ടപെടുത്തുന്നതുമാണ് . രാത്രിയില്‍ ആരോഗ്യകരമല്ലാത്ത സംസാരം ഒഴിവാക്കുന്നതാണ് ഉത്തമം . വീട്ടില്‍ പങ്കാളിയുമായുള്ള സംസാരം പോലും കിടക്കും മുൻബ്  തീര്‍ത്ത് സമാധാനമായി ഉറങ്ങണമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

Admin Tuesday, 12 January 2016
കാൻസർ എങ്ങനെ സ്വയം തിരിച്ചറിയാം, 6 മാർഗങ്ങൾ ....
കാൻസർ ഇ കാലത്ത് ഒരു സർവ്വ സാധാരണ രോഗമാണ് .ആയതിനാൽ തുടകത്തിൽ  തന്നെ കണ്ടതുന്നത്   രൊഗഷമാനത്തിന്  സഹായഗമാകും
  

 സ്വയം തിരിച്ചറിയാം   മാർഗങ്ങൾ

1. പെട്ടനുള്ള ഭാരം കുറയൽ 

2.രക്തസ്രാവം 

3.സ്തനങ്ങളിലുണ്ടാകുന്ന  മാറ്റം 

4.ഭക്ഷണം  കഴിക്കാനുള്ള ബുദ്ധിമുട്ട്  

5.ശകതമായ  വയറുവേദന 

6.വിട്ടുമാറാത്ത പനി യും ചുമയും

Admin Monday, 11 January 2016