2016-17 അധ്യയന വര്‍ഷത്തേക്കാവശ്യമായ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ക്കുള്ള ഇന്‍ഡന്റ് കേരളം/ഗള്‍ഫ്/ലക്ഷദ്വീപ്/മാഹി എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ നിന്നും നേരിട്ട് ഐ.ടി @ സ്‌കൂള്‍ വെബ്‌സൈറ്റില്‍ (www.school.gov.in) ഓണ്‍ലൈനായി ജനുവരി എട്ട് വരെ സമര്‍പ്പിക്കാം. ഇതുവരെ ഇന്‍ഡന്റിംഗ് പൂര്‍ത്തിയാക്കിയിട്ടുള്ള സ്‌കൂളുകള്‍ക്ക് ആവശ്യമെങ്കില്‍ ഏഴ്, എട്ട് തീയതികളില്‍ തിരുത്തലുകളും വരുത്താവുന്നതാണ്. സ്‌കൂളുകളില്‍ നിന്നും ഇന്‍ഡന്റിംഗ് നടത്തുന്നതിനുള്ള വിശദവിവരങ്ങളടങ്ങിയ സര്‍ക്കുലര്‍ www.education.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ഇന്‍ഡന്റിംഗ് ഇനിയും നടത്തിയിട്ടില്ലാത്ത പ്രഥമാധ്യാപകര്‍ ഉടന്‍ അത് ചെയ്യണം. സമയപരിധി ഇനി ദീര്‍ഘിപ്പിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. |
Subscribe to:
Post Comments
(
Atom
)
No comments